ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ
തെന്നിത്തെന്നിപ്പാറിപോകാനായ്
ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും
കാണുവാനായ് ഒന്നിച്ചോടാം വാ
ഓ നേരം പോകണ കണ്ടാ, ഓ കാലം പായണ കണ്ടാ?
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ
ഓ നേരം പോകണ കണ്ടാ, ഓ കാലം പായണ കണ്ടാ?
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ
പറന്നേ ചെറുചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ പലമതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറാല്ലോ
ആടുന്നു പൂക്കൾ, വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ
കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ?
പാടുന്നു മൗനം, മൂളുന്നു താളം, തോളത്തുകൂടാമോ?
ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ?
വാതിലടയ്ക്കാതെ, താഴുമുറുക്കാതെ, ഗാനം നിലയ്ക്കാതെ
ഈ കാടും മേടും കേറിപ്പോകാല്ലോ
പറന്നേ ചെറുചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ പലമതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറാല്ലോ
നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ
കേൾക്കുന്നില്ലേ രാവിൻ സംഗീതം?
മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ
കാണുകില്ലേ മായപ്പൂക്കാലം?
നോവിലിരിയ്ക്കാതെ, ഓർമ്മ വിളിക്കാതെ
പേടി കുരുക്കാതെ
ഈ വാനം മേലെ പാറിപ്പോവാലോ
പറന്നേ ചെറുചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ പലമതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറാല്ലോ
പറന്നേ ചെറുചിറകുകളടിച്ചുയരേ
ജീവിതത്തെ ചുംബിച്ചീടാല്ലോ
പറന്നേ പലമതിലുകളിടിച്ചുടച്ചേ
സാഗരങ്ങൾ നീന്തിക്കേറാല്ലോ
Tradução automática
Este recurso será adicionado em breve.
Em breve, o EMXStudio poderá gerar uma tradução automática desta letra usando uma API ou pacote de tradução.
A tradução aparecerá aqui de forma organizada, mantendo o mesmo estilo das letras revisadas.
Resultado automático
Esta letra foi encontrada automaticamente e pode precisar de revisão.
Quando ela for adicionada ao catálogo principal do EMXStudio, poderá receber tradução, correção, categoria, artista vinculado e informações completas.